കേരള സര്‍ക്കാരിന് കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റുകള്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലെ സ്ഥിരമായ തസ്തികകളിലേക്ക് നിയമനം നടത്തുന്നത് കേരള പി.എസ്.സിയാണ്. കെമിസ്ട്രിയില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് നിരവധി അവസരങ്ങളാണ് കേരള പി.എസ്.സി നല്‍കുന്നത്.
10th ലെവല്‍, പ്ലസ് ടു ലെവല്‍, ഡിഗ്രി ലെവല്‍ തുടങ്ങി മറ്റേത് ഡിഗ്രിയുള്ളവര്‍ക്കും അപേക്ഷിക്കാവുന്ന പരീക്ഷകള്‍ക്ക് കെമിസ്ട്രിക്കാര്‍ക്കും അപേക്ഷിക്കാമെന്നതോടൊപ്പം തന്നെ കെമിസ്ട്രിയില്‍ ബിരുദവും പി.ജിയുമുള്ളവര്ക്ക് മാത്രം അപേക്ഷിക്കാവുന്ന പരീക്ഷകളും കേരള പി.എസ്.സി നടത്തുന്നുണ്ട്. അത്തരം പരീക്ഷകളെ പരിചയപ്പെടുത്തുകയാണിവിടെ.
കെമിസ്ട്രിയില്‍ ബിരുദമുള്ളവര്‍ക്ക് (BSc Chemistry) അപേക്ഷിക്കാവുന്ന ചില പി.എസ്.സി പരീക്ഷകള്‍ ചുവടെ നല്കുന്നു:
തസ്തിക | വകുപ്പ്/ സ്ഥാപനം | ആവശ്യമായ അധിക യോഗ്യതകള്‍ |
Analyst | KERAFED | – |
Assistant Chemist | Travancore Titanium Products Ltd | – |
Finger Print Searcher | Police (Finger Print Bureau) | – |
Chemist | Kerala State Co-operative Marketing Federation Ltd | – |
High School Teacher (Physical Sciences) | Education | B.Ed and K-TET/ NET/ SET/M.Phil/ Ph.D/ M.Ed |
Inspector of Legal Metrology | Legal Metrology Dept. | Physics as one of the subjects |
Junior Analyst | Kerala Mines & Minerals Ltd | – |
Junior Scientific Assistant | Kerala State Pollution Control Board | – |
Laboratory Assistant | Archaeology | – |
Laboratory Assistant (Factory) | State Farming Corporation of Kerala Ltd | – |
Laboratory Technician (Drugs Standardization Unit) | Ayurveda Medical Education | With DPharm |
Range Forest Officer | Kerala Forests & Wildlife | – |
Sanitary Chemist | Kerala Water Authority | – |
Technical Assistant | Drugs Control | – |
Technical Assistant Grade II | Food Safety Dept | – |
Technical Assistant/ Serological Assistant | Chemical Examiners Laboratory | – |
Work Assistant | Kerala Ceramics Limited | – |
കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് (MSc Chemistry) അപേക്ഷിക്കാവുന്ന പി.എസ്.സി പരീക്ഷകള്‍ താഴെ നല്കുന്നു:
തസ്തിക | വകുപ്പ്/ സ്ഥാപനം | ആവശ്യമായ അധിക യോഗ്യതകള്‍ |
Archaeological Chemist | Archaeology | – |
Assistant Scientist | Kerala State Pollution Control Board | – |
Chemist | Apex Societies of Co-operative Sector in Kerala | 1 year experience as chemist in a Fertilizer Manufacturing Unit |
Food Safety Officer | Food Safety Dept | – |
HSST-Chemistry | Kerala Higher Secondary Education | B.Ed+SET |
Junior Chemist | Mining & Geology | – |
Lecturer in Chemistry | Kerala General Education (DIET) | M.Ed, TET/SET/NET/ MPhil/ PhD in Chemistry/ Education |
Non- Vocational Teacher (Junior) | Kerala Vocational Higher Secondary Education | SET + B.Ed |
Research Assistant | Ayurveda Medical Education | 2 year research experience |
Scientific Assistant (Pathology) | Medical Education | – |
Scientific Officer (Chemistry) | Kerala Police | – |
Scientific Officer (Documents) | Kerala Police | – |
4 Responses
Please do this for botany
will do as soon as possible
Very useful
Very useful