ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ആദർശങ്ങളും മൂല്യങ്ങളും പ്രതിഫലിക്കുന്നത് ആമുഖത്തിലാണ്. രാജ്യം നേടിയെടുക്കേണ്ട ലക്ഷ്യങ്ങളും ആമുഖത്തിൽ പ്രതിപാദിക്കുന്നുണ്ട്. ആമുഖത്തോടു കൂടിയ ആദ്യത്തെ ഭരണഘടന അമേരിക്കയുടേതാണ്. ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളും പിന്നീട് ഭരണഘടനക്കൊരു ആമുഖം എന്ന ആശയം കടം കൊണ്ടത് അമേരിക്കയിൽ നിന്നാണ്.[…]