പൌരന്മാരുടെ അവകാശത്തിനും സ്വാതന്ത്ര്യത്തിനും മുകളിൽ രാഷ്ട്രത്തിന്റെ കടന്നുകയറ്റം തടയാനും രാഷ്ട്രത്തിന്റെ സ്വേച്ഛാധിപത്യത്തിൽ നിന്നും പൌരന്മാർക്ക് സംരക്ഷണം ഉറപ്പുവരുത്താനുമാണ് ഭരണഘടനയിൽ മൌലികാവകാശങ്ങൾ പ്രതിപാദിച്ചിട്ടുള്ളത്. ‘ഇന്ത്യയുടെ മാഗ്നകാർട്ട’, ’ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ല്’ എന്നൊക്കെ അറിയപ്പെടുന്നത് മൌലികാവകാശങ്ങളാണ്. ഇന്ത്യൻ ഭരണഘടനയിലെ ഭാഗം (Part)[…]