സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസി മലയാളികളുടെ മക്കൾക്കും തിരികെയെത്തിയ പ്രവാസികളുടെ മക്കൾക്കും ഉന്നത വിദ്യാഭ്യാസത്തിനു ആവശ്യമായ സാമ്പത്തിക സഹായം നൽകുന്നതിനായി പ്രവാസി മലയാളികളായ നോർക്കാ റൂട്ട്സ് ഡയറക്ടർമാരും നോർക്ക വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയാണ് നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ് പദ്ധതി.
വാര്‍ഷിക വരുമാനം 3 ലക്ഷം വരെയുള്ള പ്രവാസി കേരളീയരുടെയും തിരികെ എത്തിയ പ്രവാസികളുടെ മക്കള്‍ക്കുമാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഒരു പ്രവാസിയുടെ രണ്ട് കുട്ടികള്‍ക്ക് വരെ ഈ പദ്ധതിക്ക് കീഴില്‍ സ്കോളര്‍ഷിപ്പ് നല്‍കും. 15,000/- രൂപയാണ് സ്കോളര്‍ഷിപ്പ് തുക. ഒരാള്‍ക്ക് വിദ്യാഭ്യാസ കാലയളവില്‍ ഒരു തവണ മാത്രമേ സ്കോളര്‍ഷിപ്പ് ലഭിക്കുകയുള്ളൂ.
താഴെ നല്‍കിയ പ്രൊഫഷണല്‍ ബിരുദ/ പി.ജി കോഴ്സുകളില്‍ ഈ വര്‍ഷം പ്രവേശനം നേടിയവര്‍ക്ക് ഈ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. പഠിക്കുന്ന കോഴ്സിന് വേണ്ട യോഗ്യതാ പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് സ്കോളര്‍ഷിപ്പ് നല്‍കുക. യോഗ്യതാ പരീക്ഷയില്‍ കുറഞ്ഞത് 60% മാര്‍ക്ക് ലഭിച്ചവര്‍ക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. റെഗുലര്‍ കോഴ്സിന് പഠിക്കുന്നവരായിരിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും https://scholarship.norkaroots.org/#no-back-button എന്ന ലിങ്ക് സന്ദര്‍ശിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി 30 നവംബര്‍ 2024.
No responses yet