കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പദ്ധതിയായ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് (NMMS) അർഹരായ കുട്ടികളെ കണ്ടെത്തുന്നതിനുള്ള പരീക്ഷയാണിത്. ഗവൺമെൻ്റ്, എയ്‌ഡഡ് സ്‌കൂളുകളിൽ 8-ാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം.
പരീക്ഷയുടെ സിലബസും ഘടനയും: 90 മിനിറ്റ് വീതമുളള 2 പാർട്ടുകളായിട്ടാണ് പരീക്ഷ നടത്തുന്നത്.
Part I – Mental Ability Test (MAT): മാനസിക ശേഷി പരിശോധിക്കുന്ന 90 ബഹു ഉത്തര ചോദ്യങ്ങൾ (Multiple Choice Questions) ഈ വിഭാഗത്തിൽ ഉണ്ടായിരിക്കും. ചോദ്യങ്ങളിൽ സാദൃശ്യം കണ്ടെത്തൽ, വർഗ്ഗീകരിക്കൽ, സംഖ്യാശ്രേണികൾ, പാറ്റേണുകൾ, തിരിച്ചറിയൽ, മറഞ്ഞിരിക്കുന്ന രൂപങ്ങൾ കണ്ടെത്തൽ എന്നിങ്ങനെ വിവിധ മേഖലകൾ ഉൾപ്പെടും.
Part II – Scholastic Aptitude Test (SAT): 7, 8 ക്ലാസ്സുകളിലെ ഭാഷേതര വിഷയങ്ങളായ സോഷ്യൽ സയൻസ് (35 മാർക്ക്), അടിസ്ഥാന ശാസ്ത്രം (35 മാർക്ക്), അടിസ്ഥാന ഗണിതം (20 മാർക്ക്)
രണ്ട് പാർട്ടിലെയും ഓരോ ചോദ്യത്തിനും ഓരോ മാർക്ക് വീതമാണ് ലഭിക്കുന്നത്. ഇംഗ്ലീഷ്, മലയാളം, തമിഴ്, കന്നട എന്നീ ഭാഷകളിൽ ചോദ്യപേപ്പർ ലഭ്യമാണ്. സ്കോളർഷിപ്പിന് അർഹത നേടുന്നതിന് MAT, SAT എന്നീ ഇരു പരീക്ഷകളിലുമായി 40%-ൽ കുറയാതെ മാർക്ക് നേടിയിരിക്കണം. (എസ്. സി./ എസ്.ടി. വിഭാഗത്തിലുള്ള കുട്ടികൾക്ക് 32% മാർക്ക് മതിയാകും).
MAT Question Paper | MAT Answer Key | SAT Question Paper | SAT Answer Key |
2024 Question Paper | 2024 Answer Key | 2024 Question Paper | 2024 Answer Key |
2023 Question Paper | 2023 Answer Key | 2023 Question Paper | 2023 Answer Key |
2022 Question Paper | 2022 Answer Key | 2022 Question Paper | 2022 Answer Key |
2021 Question Paper | 2021 Answer Key | 2021 Question Paper | 2021 Answer Key |
2020 Question Paper | 2020 Answer Key | 2020 Question Paper | 2020 Answer Key |
2019 Question Paper | 2019 Answer Key | 2019 Question Paper | 2019 Answer Key |
2018 Question Paper | 2018 Answer Key | 2018 Question Paper | 2018 Answer Key |
2017 Question Paper | 2017 Answer Key | 2017 Question Paper | 2017 Answer Key |
2016 Question Paper | 2016 Answer Key | 2016 Question Paper | 2016 Answer Key |
No responses yet