സംസ്ഥാനത്തെ എല്‍.പി, യു.പി, ഹൈസ്കൂള്‍ അധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷയായ കേരള ടീച്ചര്‍ എല്‍ജിബിലിറ്റി ടെസ്റ്റിന് (K-TET) അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 20.
നാല് കാറ്റഗറിയിലായാണ് പരീക്ഷ നടത്തുന്നത്:
- Category I: ലോവര്‍ പ്രൈമറി ക്ലാസുകള്‍
- Category II: അപ്പര്‍ പ്രൈമറി ക്ലാസുകള്‍
- Category III: ഹൈസ്കൂള്‍ ക്ലാസുകള്‍
- Category IV: ഭാഷാ അധ്യാപകര്‍ (അറബി, ഹിന്ദി, ഉറുദു, സംസ്കൃതം – യു.പി തലം വരെ), സ്പെഷ്യലിസ്റ്റ് അധ്യാപകര്‍ (ആര്‍ട്ട് & ക്രാഫ്റ്റ്, കായികം)
മേല്‍പ്പറഞ്ഞ കാറ്റഗറികളില്‍ അധ്യാപകരാകാനുള്ള യോഗ്യത നേടിയവര്‍ക്ക് കെ-ടെറ്റിന് അപേക്ഷിക്കാം. B.Ed/ D.Ed/ D.El.Ed അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്.
അപേക്ഷാഫീസ്: ഓരോ കാറ്റഗറിക്കും 500/- വീതം. SC/ ST, ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് 250/-
ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും https://ktet.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷയുടെ പ്രിന്റൌട്ട്, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ പരീക്ഷാഭവനിലേക്ക് അയയ്ക്കേണ്ടതില്ല.
ഓരോ കാറ്റഗറിയുടെയും യോഗ്യത, സിലബസ്, പരീക്ഷാ ഘടന തുടങ്ങിയ വിവരങ്ങള്‍ വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്.
വിജ്ഞാപനം ഡൌണ്‍ലോഡ് ചെയ്യാന്‍ Click Here
No responses yet