2024-25 അധ്യയന വര്‍ഷത്തില്‍ സർക്കാർ അംഗീകൃത പ്രൈവറ്റ് ഐ.ടി.ഐകളിൽ ഒന്ന്/ രണ്ട് വർഷത്തെ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതികമായി ഐ.റ്റി.സി ഫീ റീ ഇംബേഴ്സ്മെന്റ് സ്കോളർഷിപ്പ് നൽകുന്നതിലേക്കായി കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
- കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ (എല്ലാ ക്രിസ്ത്യൻ വിഭാഗക്കാരും), സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ്.
- പ്രതിവർഷം 10,000/- രൂപയാണ് സ്കോളർഷിപ്പ് തുക.
- രണ്ടാം വര്ഷക്കാർ പുതുതായി അപേക്ഷ നൽകേണ്ടതാണ്.
- ബി.പി.എൽ വിഭാഗക്കാർക്ക് മുന്‍ഗണന. പ്രസ്തുത അപേക്ഷകരുടെ അഭാവത്തിൽ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും.
- 10% സ്കോളര്‍ഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.
- അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെയും മാര്‍ക്കിന്റെയും അടിസ്ഥാനത്തിൽ ജനസംഖ്യാനുപാതികമായിട്ടാണ്.
- അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക് ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
- അപേക്ഷ സമര്‍പ്പിക്കാന്‍ www.scholarship.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലെ സ്കോളർഷിപ്പ് മെനു ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
- അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. 16 ഡിസംബര്‍ 2024.
- കൂടുതൽ വിവരങ്ങൾക്ക് 0471-2300524, 2302090 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
അപേക്ഷിക്കേണ്ട രീതി, ഹാജരാക്കേണ്ട രേഖകള്‍ മറ്റു വിശദ വിവരങ്ങള്‍ എന്നിവ അറിയാന്‍ താഴെ നല്കിയ വിജ്ഞാപനം കാണുക
No responses yet