പ്രധാനപ്പെട്ട അനുച്ഛേദങ്ങള്‍ (Articles)

1950 ജനുവരി 26ന് ഭരണഘടന നിലവില്‍ വരുമ്പോള്‍ 395 അനുച്ഛേദങ്ങളാണ് (Article) ഉണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ 448 (2024ല്‍) അനുച്ഛേദങ്ങളുണ്ട്. സുപ്രധാനമായ ചില അനുച്ഛേദങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

അനുച്ഛേദങ്ങള്‍പ്രതിപാദ്യ വിഷയം 
1യൂണിയന്റെ പേരും അധികാരപ്രദേശങ്ങളും
3പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണം, നിലവിലുള്ള സംസ്ഥാനങ്ങളുടെ പ്രദേശങ്ങൾ/അതിർത്തികൾ/ പേരുകൾ എന്നിവയിൽ മാറ്റം വരുത്തുക
14നിയമത്തിനു മുമ്പിലുള്ള സമത്വം (Equality before Law)
16സര്‍ക്കാര്‍ ജോലികളില്‍ അവസരസമത്വം
17തൊട്ടുകൂടായ്മ നിർമാർജനം (Abolition of Untouchability)
19അഭിപ്രായ സ്വാതന്ത്ര്യമടക്കമുള്ള ചില സ്വാതന്ത്ര്യത്തിനുള്ള സംരക്ഷണം 
21ജീവൻ്റെയും വ്യക്തിസ്വാതന്ത്ര്യത്തിൻ്റെയും സംരക്ഷണം
21A14 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള അവകാശം
23മനുഷ്യക്കടത്ത്, നിർബന്ധിത വേല നിരോധനം
24ബാലവേല നിരോധനം
25മതങ്ങളിൽ വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം
30വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ന്യൂനപക്ഷങ്ങളുടെ അവകാശം
32മൗലികാവകാശ ലംഘനമുണ്ടാകുമ്പോൾ അത് നടപ്പിലാക്കുന്നതിനുള്ള പ്രതിവിധികൾ (റിട്ടുകള്‍ ഉള്‍പ്പെടെ)
40വില്ലേജ് പഞ്ചായത്തുകളുടെ രൂപീകരണം
44ഏക സിവിൽ കോഡ് (Uniform Civil Code)
456 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ആദ്യകാല ബാല്യകാല പരിചരണത്തിനും വിദ്യാഭ്യാസത്തിനുമുള്ള വ്യവസ്ഥ.
50ജുഡീഷ്യറിയെ എക്സിക്യൂട്ടീവിൽ നിന്ന് വേർപെടുത്തുന്നു
51അന്താരാഷ്ട്ര സമാധാനത്തിൻ്റെയും സുരക്ഷയുടെയും ഉന്നമനം
51Aമൌലിക കടമകൾ (Fundamental duties)
72ശിക്ഷകൾക്ക് മാപ്പ് നൽകാനും സസ്പെൻഡ് ചെയ്യാനും ഇളവ് ചെയ്യാനുമൊക്കെ ഇന്ത്യൻ പ്രസിഡൻ്റിന് അധികാരം നൽകുന്നു
74പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ പ്രസിഡന്റിന് വേണ്ട സഹായവും ഉപദേശവും നൽകുന്നു
110മണി ബിൽ (Money Bill)
112വാർഷിക സാമ്പത്തിക പ്രസ്താവന (Budget)
123ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള ഇന്ത്യൻ പ്രസിഡന്റിന്റെ അധികാരം
143സുപ്രീം കോടതിയെ സമീപിക്കാനുള്ള രാഷ്ട്രപതിയുടെ അധികാരം
155ഗവർണറുടെ നിയമനം
161ശിക്ഷകൾക്ക് മാപ്പ് നൽകാനും സസ്പെൻഡ് ചെയ്യാനും ഇളവ് ചെയ്യാനുമൊക്കെയുള്ള ഗവർണറുടെ അധികാരം 
163മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഗവർണർക്ക് വേണ്ട സഹായവും ഉപദേശവും നൽകുന്നു
200ബില്ലുകൾക്ക് ഗവർണർ അംഗീകാരം നൽകുന്നത് സംബന്ധിച്ച്
213ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള ഗവർണറുടെ അധികാരം
226ഹൈക്കോടതികൾക്ക് റിട്ടുകൾ പുറപ്പെടുവിക്കാനുള്ള അധികാരം
239AAഡൽഹിയുമായി ബന്ധപ്പെട്ട പ്രത്യേക വ്യവസ്ഥകൾ
262അന്തർ സംസ്ഥാന നദികളിലെയോ നദീതടങ്ങളിലെയോ ജലവുമായി ബന്ധപ്പെട്ട തർക്കങ്ങളുടെ തീർപ്പ്
280ഫിനാൻസ് കമ്മീഷൻ (Finance Commission)
312IAS, IPS ഉൾപ്പെടെയുള്ള ആൾ ഇന്ത്യാ സർവീസിനെ (All-India Services) സംബന്ധിച്ച്
315യൂണിയൻ, സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷനുകളെ സംബന്ധിച്ച്
324തിരഞ്ഞെടുപ്പിൻ്റെ മേൽനോട്ടവും നിയന്ത്രണവുംഇലക്ഷൻ കമ്മീഷനിൽ (Election Commission) നിക്ഷിപ്തമാണ്
352അടിയന്തരാവസ്ഥ പ്രഖ്യാപനം (ദേശീയ അടിയന്തരാവസ്ഥ)
356സംസ്ഥാനങ്ങളിലെ പ്രസിഡന്റ് ഭരണം (President’s Rule) 
360സാമ്പത്തിക അടിയന്തരാവസ്ഥ
368ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാർലമെൻ്റിൻ്റെ അധികാരം

CATEGORIES

Indian Polity

No responses yet

Leave a Reply

Your email address will not be published. Required fields are marked *