രാജ്യത്തെ പ്രധാനപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (IIM), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (IISc), ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സ് (IMSc) എന്നിവയില്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുളള സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
- പ്രസ്തുത സ്ഥാപനങ്ങളില്‍ PG/ PhD എന്നിവക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാനാവുക.
- അപേക്ഷകർ ബന്ധപ്പെട്ട യോഗ്യതാ പരീക്ഷയിൽ (ഡിഗ്രി/ ബി.ഇ/ ബി.ടെക്/ Pre-qualifying exam) 55% മാർക്ക് നേടിയിരിക്കണം.
- ഐഐടികളിലും ഐ.ഐ.എമ്മുകളിലും രണ്ടു വർഷത്തെ ബിരുദാനന്തര ബിരുദം പഠിക്കുന്ന ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. IMScല്‍ പഠിക്കുന്ന ഒന്നാം/രണ്ടാം/മൂന്നാം/നാലാം/അഞ്ചാം വർഷ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹതയുണ്ട്.
- ബി.പി.എൽ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് മുന്‍ഗണന. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ വാർഷിക കുടുംബ വരുമാനം 8 ലക്ഷം രൂപ വരെയുളള എ.പി.എൽ വിഭാഗക്കാരെയും പരിഗണിക്കും.
- കേരളത്തിലെ സ്ഥിരതാമസക്കാരായ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്.
- 50 ശതമാനം സ്കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.
- വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിൽ ജനസംഖ്യാനുപാതികമായിട്ടാണ്.
- മുൻ വർഷം സ്കോളർഷിപ്പ് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല.
- ഒറ്റത്തവണ സ്കോളര്‍ഷിപ്പാണിത്. 50,000/- രൂപയാണ് സ്കോളര്‍ഷിപ്പ് തുക.
- ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം – 33 വിലാസത്തിൽ 2024 ഡിസംബർ 5 നകം പൂർണമായ അപേക്ഷ ലഭ്യമാക്കണം.
- സ്കോളര്‍ഷിപ്പ് അനുവദിക്കുന്ന കോഴ്സുകളുടെ വിവരം വിജ്ഞാപനത്തില്‍ ലഭ്യമാണ്.
- അപേക്ഷാ ഫാറത്തിന്റെ മാതൃക വിജ്ഞാപനത്തിലുണ്ട്.
- കൂടുതല്‍ വിവരങ്ങള്‍ക്കും വിജ്ഞാപനം ലഭ്യമാകാനും www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
വിജ്ഞാപനം ഡൌണ്‍ലോഡ് ചെയ്യാന്‍
No responses yet