NMMS ഏകദിന ശില്പശാലയും മാതൃകാ പരീക്ഷയും നടത്തി
അലനല്ലൂർ: IQ CAREER പാലക്കാട് ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഈ വർഷം NMMS എഴുതുന്ന വിദ്യാർത്ഥികൾക്കായി അലനല്ലൂർ GVHS സ്കൂളിൽ വെച്ച് നടത്തിയ ഏകദിന ശില്പശാലയും മാതൃകാ പരീക്ഷയും അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താർ ഉദ്ഘാടനം ചെയ്തു. IQ CAREER പാലക്കാട് ചാപ്റ്റർ ചെയർമാൻ അബ്ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. അൻസബ് തുവ്വൂർ സെഷന് നേതൃത്വം നൽകി. യൂനുസ് സലീം, ഹംസ മാസ്റ്റർ, ഡാനിഷ് അരീക്കോട് തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
