സി.എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പ് : ഇപ്പോള്‍ അപേക്ഷിക്കാം

കേരള സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്ക് 2024-25 വര്‍ഷത്തെ സി.എച്ച്.മുഹമ്മദ് കോയ സ്കോളർഷിപ്പ്/ ഹോസ്റ്റൽ സ്റ്റൈപന്റ് നൽകുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

  • കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ വിദ്യാർത്ഥിനികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്.
  • മെറിറ്റ് സീറ്റിൽ അഡ്മിഷൻ ലഭിച്ച സ്വാശ്രയ മെഡിക്കൽ/എഞ്ചിനീയറിഗ് കോളേജുകളിൽ പഠിക്കുന്നവർക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.
  • ഒരു വിദ്യാർത്ഥിനിക്ക് സ്കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപ്പന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാവുന്നതാണ്.
  • ബിരുദത്തിന് 5,000/- രൂപയും. ബിരുദാനന്തര ബിരുദത്തിന് 6,000/- രൂപയും, പ്രൊഫഷണൽ കോഴ്സിന് 7000/- രൂപയും, ഹോസ്റ്റൽ സ്റ്റൈപ്പന്റ് ഇനത്തിൽ 13,000/- രൂപയുമാണ് സ്കോളർഷിപ്പ് തുകയായി അനുവദിക്കുന്നത്.
  • ആദ്യ വർഷങ്ങളിൽ അപേക്ഷിക്കാൻ കഴിയാതെ പോയവർക്കും ഇപ്പോൾ പഠിക്കുന്ന വർഷത്തേയ്ക്ക് അപേക്ഷിക്കാവുന്നതാണ്.
  • അപേക്ഷകർ യോഗ്യതാ പരീക്ഷയിൽ 50%-ൽ കുറയാത്ത മാർക്ക് നേടിയിരിക്കണം.
  • കോളേജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും ഹോസ്റ്റൽ സ്റ്റൈപ്പന്റിനായി അപേക്ഷിക്കാവുന്നതാണ്.
  • കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സ്കോളർഷിപ്പിനായി തെരഞ്ഞെടുക്കുന്നത്. കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കവിയരുത് (ബി.പി.എൽ-കാർക്ക് മുൻഗണന).
  • അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക് ഷെഡ്യൂൾഡ് ബാങ്കിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
  • ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കാന്‍ ചുവടെ നല്‍കിയ വെബ്സൈറ്റ് സന്ദര്‍ശിക്കുക. https://www.scholarship.minoritywelfare.kerala.gov.in/
  • അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 10 ഫെബ്രുവരി 2025.
  • ഓൺലൈൻ അപേക്ഷയുടെ ഫീൽഡുകൾ പൂർണമായി പൂരിപ്പിച്ച് നിർദ്ദിഷ്ട രേഖകൾ upload ചെയ്ത് പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും നിശ്ചിത തീയതിക്കുള്ളിൽ സ്ഥാപനമേധാവിയ്ക്ക് സമർപ്പിക്കേണ്ടതാണ്.
  • കൂടുതൽ വിവരങ്ങൾക്ക് 0471 2300524, 0471-2302090 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
  • കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ നല്‍കിയ വിജ്ഞാപനം പരിശോധിക്കുക.

Download Notification

No responses yet

Leave a Reply

Your email address will not be published. Required fields are marked *