കെമിസ്ട്രി: അവസരങ്ങൾ നിരവധി

നമ്മുടെ ദൈനംദിന ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന പഠനശാഖയാണ് രസതന്ത്രം അഥവാ കെമിസ്ട്രി. പദാർഥങ്ങളുടെ ഘടന, വിവിധ മൂലകങ്ങൾ, സംയുക്തങ്ങൾ, അവയുടെ രാസമാറ്റങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള വിശദ പഠനമാണിത്. ആരോഗ്യ മേഖല, വ്യാവസായിക മേഖല, കാർഷിക മേഖല, നിർമ്മാണ മേഖല എന്നിങ്ങനെ നിരവധി മേഖലകളിൽ കെമിസ്ട്രിയുടെ വലിയ സംഭാവനകളുണ്ട്. കെമിസ്ട്രി ബിരുദധാരികളുടെ വിവിധ സാധ്യതകളെക്കുറിച്ചറിയാം.

ഉപരിപഠന മേഖലകൾ

പോളിമർ കെമിസ്ട്രി, അനാലിറ്റിക് കെമിസ്ട്രി, ഓർഗാനിക് കെമിസ്ട്രി, ഇനോർഗാനിക് കെമിസ്ട്രി, ബയോ കെമിസ്ട്രി, അപ്ലൈഡ് കെമിസ്ട്രി, ഇൻഡസ്ട്രിയൽ കെമിസ്ട്രി, ഹൈഡ്രോ കെമിസ്ട്രി, ഫിസിക്കൽ കെമിസ്ട്രി, ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, ടെക്സ്റ്റൈൽ കെമിസ്ട്രി, മറൈൻ കെമിസ്ട്രി, കമ്പ്യൂട്ടേഷനൽ കെമിസ്ട്രി, എൻവയോൺമെന്റൽ കെമിസ്ട്രി, ഫോറൻസിക് കെമിസ്ട്രി, ഫുഡ് ടെക്നോളജി, ബയോ ഇൻഫർമാറ്റിക്സ്, ഫോറൻസിക് കെമിസ്ട്രി, എൻവയോൺമെൻ്റൽ സയൻസ് തുടങ്ങി നിരവധി മേഖലകളിൽ ഉപരി പഠനം നടത്താം.

പഠനാവസരങ്ങൾ

പി.ജി, ഇന്റഗ്രേറ്റഡ് പി.എച്ച്.ഡി പഠനങ്ങൾക്ക് പ്രീമിയർ സ്ഥാപനങ്ങളുൾപ്പെടെ നിരവധി സ്ഥാപനങ്ങളിൽ അവസരങ്ങളുണ്ട്. ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് (JAM) വഴി വിവിധ ഐ.ഐ.ടികളിൽ എം.എസ് സി, ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി പ്രോഗ്രാമുകൾക്കും എൻ.ഐ.ടികളിൽ എം.എസ്.സി പ്രോഗ്രാമുകൾക്കും IISc ബെംഗളൂരുവിൽ ഇൻറഗ്രേറ്റഡ് പിഎച്ച്.ഡി പ്രോഗ്രാമിനും പ്രവേശനം നേടാം. IISERകൾ, NISER ഭുവനേശ്വർ, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് (TIFR), മുംബൈ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലും തുടർ പഠനാവസരങ്ങളുണ്ട്. കൂടാതെ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് – പി.ജി (CUET-PG) വഴി സെൻട്രൽ യൂനിവേഴ്സിറ്റികളടക്കം വിവിധ സ്ഥാപനങ്ങളിൽ ബിരുദാനന്തര പ്രോഗ്രാമുകൾ പഠിക്കാം. താൽപര്യമുള്ളവർക്ക് ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്‌ ഇൻ എഞ്ചിനീയറിംഗ് (GATE) എഴുതാനും സാധിക്കും.

കേരളത്തിൽ മഹാത്മാ ഗാന്ധി, കാലിക്കറ്റ്, കേരള, കണ്ണൂർ സർവ്വകലാശാലകൾക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകൾ, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ടെക്നോളജി (CUSAT) എന്നിവിടങ്ങളിൽ ബിരുദാനന്തര പ്രോഗ്രാമുകൾക്ക് അവസരമുണ്ട്.

നാഷണൽ ഷുഗർ ഇൻസ്റ്റിറ്റ്യൂട്ട് കാൺപൂർ, വസന്ത ദാദാ ഷുഗർ ഇൻസ്റ്റിറ്റ്യൂട്ട് പൂനെ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോ കെമിക്കൽ എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി (CIPET), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗ് തുടങ്ങിയ സ്ഥാപനങ്ങളിൽ കെമിസ്ട്രി ബിരുദധാരികൾക്ക് വിവിധ പ്രോഗ്രാമുകൾ പഠിക്കാം. താൽപര്യമുള്ളവർക്ക് IELTS, TOEFL , GRE തുടങ്ങിയ പരീക്ഷകളിൽ മികച്ച സ്കോർ നേടി വിദേശ യൂണിവേഴ്സിറ്റികളിലും തുടർ പഠനം നടത്താം.

മറ്റ് പ്രോഗ്രാമുകൾ

തിരുവനന്തപുരത്തെ ശ്രീചിത്തിര ഇൻസ്റ്റിറ്റ്യൂട്ടിലെ ന്യൂറോ ടെക്നോളജി, മെഡിക്കൽ റെക്കോർഡ്സ് സയൻസ് എന്നിവയിലെ പിജി ഡിപ്ലോമ, വെല്ലൂർ ക്രിസ്ത്യൻ കോളേജിലെ സൈറ്റോ ജനറ്റിക്സ്, ഹിസ്റ്റോ പത്തോളജിക്കൽ ലാബ് ടെക്നോളജി എന്നിവയിലെ പി.ജി ഡിപ്ലോമ, തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ അഡ്വാൻസ് ട്രെയിനിങ് ഇൻ ക്ലിനിക്കൽ ലബോറട്ടറി ടെക്നോളജി എന്നിവ

കെമിസ്ട്രി ബിരുദധാരികൾക്ക് പരിഗണിക്കാവുന്ന പാരാമെഡിക്കൽ കോഴ്സുകളാണ്.

സൗണ്ട് എൻജിനീയറിങ്, ഡിസൈൻ, സൈറ്റോ ജനറ്റിക്സ്, വി.എൽ. എസ്.ഐ ഡിസൈൻ, ബ്രോഡ്കാസ്റ്റ് ടെക്നോളജി, 3D പെയിന്റിംഗ്, ഷുഗർ ടെക്നോളജി, ലെതർ ടെക്നോളജി, പ്ലാസ്റ്റിക് & ഫൈബർ ടെക്നോളജി, റേഡിയോ ഐസോടോപ്പ് ടെക്നോളജി, ഫാർമക്കോ വിജിലൻസ്, ഹെൽത്ത് കെയർ വേസ്റ്റ് മാനേജ്മെന്റ്, പാക്കേജിംഗ് തുടങ്ങി നിരവധി പ്രോഗ്രാമുകളും പരിഗണിക്കാവുന്നതാണ്. മാനേജ്മെന്റ് പഠനം, നിയമ പഠനം, സോഷ്യൽ വർക്ക്, ജേർണലിസം, ലൈബ്രറി സയൻസ്, ഇംഗ്ലീഷ്, ട്രാവൽ & ടൂറിസം, ഹോട്ടൽ മാനേജ്മെന്റ്, ഹോട്ടൽ അഡ്മിനിസ്ട്രേഷൻ, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, എം.സി.എ തുടങ്ങി

കെമിസ്ട്രി മേഖലയിൽനിന്ന് വ്യത്യസ്തമായ പ്രോഗ്രാമുകളും താല്പര്യമനുസരിച്ച് തെരഞ്ഞെടുക്കാം.

തൊഴിലവസരങ്ങൾ

കെമിസ്ട്രി ബിരുദ, ബിരുദാനന്തര ബിരുദധാരികൾക്ക് ഫാർമസ്യൂട്ടിക്കൽസ്, ഫെർട്ടിലൈസർ, വസ്ത്ര നിർമ്മാണം, പെർഫ്യൂം, സെറാമിക്, പ്ലാസ്റ്റിക്സ് , ടാനിംഗ്, ഓയിൽ, പെട്രോളിയം, ടെക്സ്റ്റൈൽ, ഡൈ, പെയിന്റ് , കോസ്മെറ്റിക്സ്, സിമൻറ്, ഗ്ലാസ്, പൊലൂഷൻ കൺട്രോൾ, എൻവയോൺമെന്റ് തുടങ്ങി നിരവധി മേഖലകളിൽ അവസരങ്ങളുണ്ട്.

വിവിധ റിസർച്ച് സ്ഥാപനങ്ങളിലും വ്യവസായ സ്ഥാപനങ്ങളിലുമെല്ലാം ജോലിക്ക് ശ്രമിക്കാവുന്നതാണ്.

ഫാർമക്കോളജിസ്റ്റ്, നാനോ ടെക്നോളജിസ്റ്റ്,ഫോറൻസിക് സയന്റിസ്റ്റ്, ലാബ് കെമിസ്റ്റ്, ക്ലിനിക്കൽ സയന്റിസ്റ്റ്,ടോക്സിക്കോളജിസ്റ്റ്, ബയോ കെമിസ്റ്റ്, ക്വാളിറ്റി ഇൻസ്പക്ടർ തുടങ്ങി നിരവധി തസ്തികകൾ ലഭ്യമാണ്.

അധ്യാപന മേഖലയിൽ ഹൈസ്കൂൾ തലം മുതൽ യൂണിവേഴ്സിറ്റി തലം വരെ ജോലി സാധ്യതകളുണ്ട്. MSc കെമിസ്ട്രിക്കാർക്ക് കേരള പി.എസ്.സി വഴി ഫുഡ് സേഫ്റ്റി ഓഫീസർ, കെമിക്കൽ എക്സാമിനർ ലബോറട്ടറിയിൽ സയന്റിഫിക് ഓഫീസർ, മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ ജൂനിയർ കെമിസ്റ്റ്, ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ സയന്റിഫിക് ഓഫീസർ തുടങ്ങിയ തസ്തികകൾക്ക് അപേക്ഷിക്കാം. കെമിസ്ടിക്കാര്‍ക്ക് അപേക്ഷിക്കാവുന്ന കേരള പി.എസ്.സി പരീക്ഷകളെക്കുറിച്ച് അറിയാന്‍ താഴെക്കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക.

Link: https://iqcareer.in/chemistry-psc-exams/

കൂടാതെ ഏതു ബിരുദമുള്ളവർക്കും അപേക്ഷിക്കാവുന്ന സിവിൽ സർവീസ്, കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തുടങ്ങിയ കേരള പി.എസ്.സി പരീക്ഷകള്‍, ബാങ്കിംഗ്, റെയിൽവേ, ഡിഫൻസ് സർവീസ് തുടങ്ങിയവയിലെ അവസരങ്ങളും പരിഗണിക്കാവുന്നതാണ്.

CATEGORIES

Career Portal

No responses yet

Leave a Reply

Your email address will not be published. Required fields are marked *