സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് 2024-25 അദ്ധ്യയന വർഷത്തിൽ വിദേശ സർവ്വകലാശാലകളിൽ ബിരുദം/ പി.ജി/ പിഎച്ച്ഡി കോഴ്സുകൾക്ക് പഠിക്കുന്നതിന് സ്കോളർഷിപ്പ് അനുവദിക്കുന്നതിനായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 ഡിസംബർ 16.
- വിദേശത്ത് ഉപരിപഠനത്തിനായി വിദ്യാർത്ഥികൾ ഇന്ത്യയിലെ ദേശസാൽകൃത/ ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നോ അല്ലെങ്കിൽ കേരള സംസ്ഥാന ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷനിൽ നിന്നോ വിദ്യാഭ്യാസ വായ്പ നേടിയിട്ടുള്ളവർക്ക് ലോൺ സബ്സിഡിയായാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്.
- പരമാവധി 5 ലക്ഷം രൂപയാണ് സ്കോളര്‍ഷിപ്പായി ലഭിക്കുക.
- ഡിപ്ലോമ/പോസ്റ്റ് ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പിന് അർഹത ഉണ്ടായിരിക്കുന്നതല്ല.
- 2024-25 അദ്ധ്യയന വർഷത്തിൽ ടൈംസ് ഹയർ എഡ്യൂക്കേഷൻ ലോക റാങ്കിംഗിൽ (https://www.timeshighereducation.com/world-university-rankings/2023/world-ranking) ഉള്‍പ്പെടുന്ന വിദേശ യൂണിവേഴ്സിറ്റികളിൽ ബിരുദം, പി.ജി, പി.എച്ച്.ഡി കോഴ്സുകളിൽ അഡ്മിഷൻ നേടുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് മാത്രമേ സ്കോളർഷിപ്പിന് അര്‍ഹതയുള്ളൂ.
- ബി.പി.എല്‍ അപേക്ഷകര്‍ക്കാണ് മുന്‍ഗണന. ബി.പി.എൽ വിഭാഗത്തിൽ നിന്ന് മതിയായ വിദ്യാർത്ഥികളില്ലെങ്കിൽ 8 ലക്ഷം രൂപയിൽ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ള APL വിഭാഗത്തിലെ വിദ്യാര്‍ത്ഥികളെയും പരിഗണിക്കും.
- 2024-25 അദ്ധ്യയന വർഷത്തിൽ പ്രവേശനം നേടിയ ന്യൂനപക്ഷ വിദ്യാർത്ഥികളിൽ നിന്ന് മതിയായ അപേക്ഷകരില്ലെങ്കിൽ, 2023-24 അദ്ധ്യയന വർഷങ്ങളിൽ പ്രവേശനം നേടിയവരെയും പരിഗണിക്കുന്നതാണ്.
- വിദേശ പഠനത്തിനായി മറ്റേതെങ്കിലും സർക്കാർ ധനസഹായമോ, സ്കോളർഷിപ്പുകളോ ഇതിനകം ലഭിച്ചിട്ടുള്ളവർക്കും സ്കോളർഷിപ്പിന് അർഹത ഉണ്ടായിരിക്കുന്നതല്ല.
- അപേക്ഷാ ഫാറത്തിന്റെ മാതൃക വിജ്ഞാപനത്തില്‍ ലഭ്യമാണ്.
- അപേക്ഷാ ഫാറം പൂരിപ്പിച്ച് ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം – 33 എന്ന വിലാസത്തിൽ ഡിസംബര്‍ 16നകം നേരിട്ടോ തപാൽ മാർഗ്ഗം വഴിയോ ലഭ്യമാക്കണം. മെയിൽ മുഖേന ലഭ്യമാകുന്ന അപേക്ഷകൾ സ്കോളർഷിപ്പിനായി പരിഗണിക്കുന്നതല്ല.
- വെബ്സൈറ്റ്: www.minoritywelfare.kerala.gov.in
- വിദ്യാർഥി സ്ഥലത്തില്ലാത്തപക്ഷം അപേക്ഷ ഫോം വിദ്യാർഥിയ്ക്ക് ഇ-മെയിൽ മുഖേന അയച്ചു നൽകുകയും വിദ്യാർഥി ഒപ്പ് സഹിതം പൂരിപ്പിച്ച അപേക്ഷ സ്കാൻ ചെയ്ത് രക്ഷകർത്താവിന് ലഭ്യമാക്കുകയും, പ്രസ്തുത അപേക്ഷയിൽ രക്ഷകർത്താവ് ഒപ്പിട്ട് ഹാജരാക്കേണ്ട രേഖകൾ സഹിതം വകുപ്പിലേയ്ക്ക് സമർപ്പിക്കേണ്ടതുമാണ്.
- കൂടുതൽ വിവരങ്ങൾക്ക്: 0471 2300524, 0471-2302090, scholarship.dmw@gmail.com
No responses yet