കേരളത്തിലെ AICTE അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2025-26 വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) കോഴ്സിലേക്കുള്ള പ്രവേശനപ്പരീക്ഷയ്ക്ക് (KS-DAT) ഇപ്പോള്‍ അപേക്ഷിക്കാം. LBS സെന്റർ ഫോർ സയൻസ് & ടെക്നോളജി നടത്തുന്ന കേരള സ്‌റ്റേറ്റ് ഡിസൈൻ & ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (KS-DAT) സ്കോറിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. നാല് വർഷമാണ് പ്രോഗ്രാം ദൈർഘ്യം.
ഡിസൈൻ സ്റ്റഡീസ്, അപ്ലൈഡ് സയൻസസ്, എൻവയോൺമെന്റൽ സ്റ്റഡീസ്, പ്രൊഫഷണൽ പ്രാക്ടീസ്, ഇന്റേൺഷിപ്പ്, ഡിജിറ്റൽ ലാബ്, കാർപെന്ററി,ടെക്സ്റ്റൈൽസ്,വുഡ്, മെറ്റൽ & സെറാമിക് വർക്ക്ഷോപ്പ് എന്നിവ ഉൾപ്പെടുന്നതാണ് കോഴ്സ് കരിക്കുലം.
യോഗ്യത: 45% മാർക്കോടെ പ്ലസ്‌ടു പരീക്ഷ/തത്തുല്യ വിജയം. സംവരണ വിഭാഗക്കാർക്ക് 40% മാർക്ക് മതി.
പ്രവേശനപ്പരീക്ഷ: ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലുള്ള പരീക്ഷയാണ് കേരള സ്‌റ്റേറ്റ് ഡിസൈൻ & ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (KS-DAT). 100 ചോദ്യങ്ങളുണ്ടാകും. ഒരു മണിക്കൂർ 40 മിനിറ്റാണ് പരീക്ഷാ ദൈർഘ്യം. ഓരോ ശരിയുത്തരത്തിനും ഓരോ മാർക്ക് ലഭിക്കും. തെറ്റുത്തരത്തിന് നെഗറ്റീവ് മാർക്കില്ല.
- സോഷ്യൽ & ബേസിക് സയൻസസ് (പത്താം ക്ലാസ്സ്) – 10 ചോദ്യങ്ങൾ
- ജനറൽ നോളജ് – 20 ചോദ്യങ്ങൾ
- ഇംഗ്ലീഷ് – 20 ചോദ്യങ്ങൾ
- ന്യൂമറിക്കൽ എബിലിറ്റി ആൻഡ് അനലറ്റിക്കൽ ആപ്റ്റിറ്റ്യൂഡ്-20 ചോദ്യങ്ങൾ
- ഡിസൈൻ അവയർനെസ്-30 ചോദ്യങ്ങൾ
തിരഞ്ഞെടുക്കപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിൽ വെച്ച് പ്രവേശന പരീക്ഷ നടത്തും. പരീക്ഷാ തീയതിയും പരീക്ഷാ കേന്ദ്രവും പിന്നീട് അറിയിക്കും. പരീക്ഷയുടെ വിശദമായ സിലബസ് വെബ്സൈറ്റിലുണ്ട്.
കോളേജുകളിൽ സർക്കാർ സീറ്റും മാനേജ്മെന്റ് സീറ്റുമുണ്ട്. സർക്കാർ സീറ്റിലേയ്ക്കുള്ള അലോട്ട്മെന്റിന് പരിഗണിക്കപ്പെടാൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ യോഗ്യത നേടണം. മാനേജ്‌മെന്റ് സീറ്റിലെ പ്രവേശനം അതത് സ്ഥാപനങ്ങൾ നടത്തും. കെഎസ്-ഡാറ്റ് സ്റ്റോർ കൂടാതെ ദേശീയതല പ്രവേശനപരീക്ഷാ റാങ്കും പരിഗണിക്കും (സീറ്റ് അലോട്ട്മെന്റ് സംബന്ധിച്ച വിശദവിവരങ്ങൾ വെബ്സൈറ്റിലുണ്ട്).
അപേക്ഷാ ഫീസ്: 1300 രൂപ (ജനറൽ), 650 രൂപ (പട്ടികജാതി/പട്ടികവർഗം). LBS സെന്റർ വെബ്സൈറ്റ് വഴി ഓൺലൈനായോ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത ചലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ശാഖ വഴിയോ മേയ് 20 വരെ അപേക്ഷാഫീസ് അടയ്ക്കാം.
അപേക്ഷ: എൽബിഎസ് സെന്ററിന്റെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
അവസാന തീയതി: 2025 മേയ് 22
വെബ്സൈറ്റ്: lbscentre.kerala.gov.in
No responses yet