പ്ലസ്ടുക്കാർക്ക് ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് പ്രോഗ്രാമുകൾ

ഏത് സ്ട്രീമിൽ പ്ലസ്ടു പൂർത്തിയാക്കിയവർക്കും പരിഗണിക്കാവുന്ന ശ്രദ്ധേയമായ കരിയർ മേഖലയാണ് മാനേജ്മെന്റ്. സാധാരണഗതിയിൽ ബിരുദധാരികൾക്കാണ് മാനേജ്മെന്റ് പ്രോഗ്രാമുകളിൽ പ്രവേശനം. എന്നാൽ പ്ലസ് ടുവിന് ശേഷം മാനേജ്മെന്റ് മേഖലയിൽ ബിരുദ പ്രോഗ്രാമും ബിരുദാനന്തര പ്രോഗ്രാമും അഞ്ചു വര്‍ഷ സംയോജിത പ്രോഗ്രാമായി പഠിക്കാൻ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റുകൾ (ഐ.ഐ.എം) അടക്കം വിവിധ ദേശീയ തല സ്ഥാപനങ്ങളില്‍ അവസരമുണ്ട്.

ചില സ്ഥാപനങ്ങളിൽ മൂന്നു വർഷത്തെ പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ബിരുദവുമായി പുറത്തു വരാനും (എക്സിറ്റ് ഓപ്ഷൻ) സാധിക്കും. ഐ.ഐ.ടി മാൺഡി ഒഴികെയുള്ള സ്ഥാപനങ്ങളിലേക്ക് പ്ലസ് ടു ഏത് സ്ട്രീമില്‍ പഠിച്ചവര്‍ക്കും അപേക്ഷിക്കാം. ഇഞ്ഞവണ പ്ലസ്ടു പരീക്ഷ എഴുതുന്നവര്‍ക്കും അര്‍ഹതയുണ്ടായിരിക്കും. മാർക്ക് വ്യവസ്ഥയും പ്രായ വ്യവസ്ഥയും ഉണ്ടാകാം . പഠന ചെലവ് അൽപ്പം കൂടുതലാണെങ്കിലും വിജയകരമായി കോഴ്സ് പൂർത്തീകരിച്ചാൽ മികച്ച ജോലി സാധ്യതകളുള്ള പ്രോഗ്രാമുകളാണിവ. പ്രധാനപ്പെട്ട സ്ഥാപനങ്ങളും പ്രവേശന രീതികളും പരിചയപ്പെടാം.

..എം ഇന്‍ഡോര്‍

അഞ്ചുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെൻറ് (IPM) ഡ്യുവൽ ഡിഗ്രി പ്രോഗ്രാം പഠനത്തിന് ശേഷം ബാച്ചിലർ ഓഫ് ആർട്സ് (ഫൗണ്ടേഷൻസ് ഓഫ് മാനേജ്മെൻറ്), മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ എന്നീ ബിരുദങ്ങള്‍ ലഭിക്കും. മൂന്ന് വർഷം കഴിഞ്ഞ് എക്സിറ്റ് ഓപ്ഷനുമുണ്ട്. സ്ഥാപനം നടത്തുന്ന അഭിരുചി പരീക്ഷ (ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് – IPMAT), വ്യക്തിഗത അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവേശനം. 150 സീറ്റുകളുണ്ട്. മുൻ വർഷങ്ങളിലെ ചോദ്യ പേപ്പറുകൾ വെബ്സൈറ്റിൽ ലഭ്യമാണ്.

വെബ്‌സൈറ്റ്: www.iimidr.ac.in

..എം റോത്തക്ക്

ഐ.ഐ.എം റോത്തക്കിലെ അഞ്ചുവര്‍ഷ പഠനത്തിന് ശേഷം ബാച്ച്ലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബി.ബി.എ) – മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ) യോഗ്യതയാണ് ലഭിക്കുന്നത്. എക്സിറ്റ് ഓപ്ഷനുമുണ്ട്. സ്ഥാപനം നടത്തുന്ന അഭിരുചി പരീക്ഷ (IPMAT), വ്യക്തിഗത അഭിമുഖം, മുന്‍ അക്കാദമിക മികവ് (10th/ 12th) എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവേശനം.

വെബ്‌സൈറ്റ്: www.iimrohtak.ac.in

..എം റാഞ്ചി

ഐ.ഐ.എം റാഞ്ചിയിലെ ഫുൾ ടൈം റെസിഡൻഷ്യൽ രീതിയിലുള്ള ഇന്റഗ്രേറ്റഡ് ബാച്ചിലർ ഓഫ് ബിസിനസ് മാനേജ്‌മെന്റ്- മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബി.ബി.എ – എം.ബി.എ) പ്രോഗ്രാമിലേക്ക് പ്രത്യേക പ്രവേശന പരീക്ഷയില്ല. ഐ.ഐ.എം ഇന്‍ഡോർ നടത്തുന്ന പ്രവേശന പരീക്ഷയുടെ (IPMAT) സ്കോർ പരിഗണിച്ചായിരിക്കും പ്രവേശനം. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് വ്യക്തിഗത അഭിമുഖവുമുണ്ടാകും. 10,12 ക്ലാസുകളിലെ അക്കാദമിക മികവ് കൂടെ പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. മൂന്ന് വർഷം കഴിഞ്ഞാൽ എക്സിറ്റ് ഓപ്ഷനുണ്ട്.

വെബ്‌സൈറ്റ്: iimranchi.ac.in

..എഫ്.ടി കാക്കിനട

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രെയ്ഡ് (ഐ.ഐ.എഫ്.ടി) കാക്കിനട കാമ്പസിലെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് (ബി.ബി.എ ബിസിനസ് അനലിസ്റ്റിക്സ് & എം.ബി.എ ഇന്റര്‍നാഷണല്‍ ബിസിനസ്) പ്രോഗ്രാമിന്റെ പ്രവേശനവും IPMAT സ്‌കോര്‍ പരിഗണിച്ചാണ്

വെബ്സൈറ്റ്: www.iift.ac.in

ജമ്മു, ബോധ്ഗയ ഐ..എമ്മുകള്‍

ഇരുസ്ഥാപനങ്ങളും സംയുക്തമായി, നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) വഴി നടത്തുന്ന ജോയിന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് അഡ്മിഷന്‍ ടെസ്റ്റ് (JIPMAT) വഴിയാണ് പ്രവേശനം. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. ജമ്മുവില്‍ ബി.ബി.എ – എം.ബി.എയും ബോധ്ഗയയില്‍ ബി.ബി.എം – എം.ബി.എയുമാണുള്ളത്. എക്സിറ്റ് ഓപ്ഷനുകളുണ്ട്.

വെബ്‌സൈറ്റ്: exams.nta.ac.in/JIPMAT

..ടി മാൺഡി

ഐ.ഐ.ടി മാൺഡിയിലെ അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം പൂർത്തിയാക്കിയാൽ ബി.ബി.എ അനലിറ്റിക്സ് (ഓണേഴ്സ്) – എം.ബി.എ ഡാറ്റാ സയൻസ് & ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യോഗ്യതയാണ് ലഭിക്കുന്നത്. എക്സിറ്റ് ഓപ്ഷനുമുണ്ട്. മൂന്ന് വർഷം പഠനം പൂർത്തിയാക്കിയാൽ ബി.ബി.എ അനലിറ്റിക്സ് ഡിഗ്രിയും നാല് വർഷം പൂർത്തിയാക്കിയാൽ ബി.ബി.എ അനലിറ്റിക്സ് (ഓണേഴ്സ്) ഡിഗ്രിയുമാണ് ലഭിക്കുക. മാത്തമാറ്റിക്സും ഇംഗ്ലീഷുമടങ്ങിയ പ്ലസ്ടുവിൽ 75 ശതമാനം മാർക്ക് നേടിയിരിക്കണം. ജെ.ഇ.ഇ മെയിൻ ഒന്നാം പേപ്പർ എഴുതി ജെ.ഇ.ഇ അഡ്വാൻസ്ഡ് എഴുതാൻ അർഹത നേടിയിരിക്കണം. ജെ.ഇ.ഇ മെയിൻ ഒന്നാം പേപ്പറിലെ സ്കോറും പേഴ്സണൽ ഇൻ്റർവ്യുയിലെ പ്രകടനവും പരിഗണിച്ചാണ് അന്തിമ ലിസ്റ്റ് തയ്യാറാക്കുക. വെബ്സൈറ്റ്: www.iitmandi.ac.in

മറ്റ് സ്ഥാപനങ്ങൾ

നര്‍സി മോന്‍ജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, മുംബൈ (nmims.edu), ജിന്‍ഡാൽ ഗ്ലോബൽ ബിസിനസ് സ്‌കൂള്‍ സോനിപ്പത്ത് (jgu.edu.in), ഡൂണ്‍ ബിസിനസ് സ്‌കൂള്‍, ഡെറാഡൂണ്‍ (www.doonbusinussschool.com), മുംബൈ യൂണിവേഴ്‌സിറ്റി (mu.ac.in), നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി ഹൈദരാബാദ് (doms.nalsar.ac.in), ആന്ധ്രാ യൂണിവേഴ്‌സിറ്റി (andhrauniversity.edu.in), നിര്‍മ യൂണിവേഴ്‌സിറ്റി (nirmauni.ac.in), സെന്‍ട്രല്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റി ആന്ധ്രപ്രദേശ് (www.ctuap.ac.in), നാഷണൽ ഫോറൻസിക് യൂനിവേഴ്സിറ്റി ഗുജറാത്ത് (www.nfsu.ac.in), മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യുക്കേഷൻ (manipal.edu), കുരുക്ഷേത്ര യൂനിവേഴ്സിറ്റി (kuk.ac.in) തുടങ്ങിയ സ്ഥാപനങ്ങളിലും വിവിധ ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് പ്രോഗ്രാമുകൾക്ക് അവസരമുണ്ട്.

CATEGORIES

Career Portal

No responses yet

Leave a Reply

Your email address will not be published. Required fields are marked *