മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷിക്കാം

സർക്കാർ നഴ്സിങ് സ്കൂളുകളിൽ നഴ്‌സിങ് ഡിപ്ലോമ, സർക്കാർ/ എയ്‌ഡഡ്/ സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരാ മെഡിക്കൽ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് മദർ തെരേസ സ്റ്റോളർഷിപ്പിന് അപേക്ഷിക്കാം. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്.

കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ മുസ്‌ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി എന്നീ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് 15,000 രൂപയാണ് സ്റ്റോളർഷിപ്പ് (ഒറ്റത്തവണ സ്കോളര്‍ഷിപ്പാണ്). സർക്കാർ നഴ്‌സിങ് സ്കൂളുകളിൽ നഴ്സിംഗ് ഡിപ്ലോമ (ജനറൽ നഴ്സിങ്), സർക്കാർ/ എയ്‌ഡഡ്/ സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സു‌കളിൽ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് അപേക്ഷിക്കാം. സ്റ്റേറ്റ് മെറിറ്റ് ക്വാട്ടയിലാണ് പ്രവേശനം നേടിയതെന്നു തെളിയിക്കുന്നതിന് അലോട്മെന്റ് മെമ്മോ ഹാജരാക്കണം.

യോഗ്യതാപരീക്ഷയിൽ കൂറഞ്ഞത് 45% മാർക്ക് നേടിയിരിക്കണം. BPL അപേക്ഷകര്‍ക്കാണ് കൂടുതല്‍ പരിഗണന. BPL അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള APL വിഭാഗത്തെയും പരിഗണിക്കും. കോഴ്സ് ആരംഭിച്ചവർക്കും/ രണ്ടാം വർഷം പഠിക്കുന്നവർക്കും അപേക്ഷിക്കാം. കഴിഞ്ഞവർഷം സ്റ്റോളർഷിപ്പിന് അപേക്ഷിച്ച് ലഭിച്ചവർ ഈ വർഷം അപേക്ഷിക്കേണ്ടതില്ല. 50% സ്റ്റോളർഷിപ്പുകൾ പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്തപക്ഷം അർഹരായ ആൺകുട്ടികൾക്കും നൽകും.

ന്യൂനപക്ഷവിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത് കുടുംബ വാർഷികവരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിൽ ജനസംഖ്യാനുപാതികമായിട്ടാണ്. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാത്കൃത ബാങ്ക്/ ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തംപേരിൽ അക്കൗണ്ട് വേണം.

ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കാന്‍ താഴെക്കൊടുത്ത വെബ്സൈറ്റ് സന്ദര്‍ശിക്കുക.

വെബ്സൈറ്റ്: scholarship.minoritywelfare.kerala.gov.in

അപേക്ഷയുടെ ഫീൽഡുകൾ പൂർണമായി പൂരിപ്പിച്ച് നിർദിഷ്ട രേഖകൾ അപ്ലോഡ് ചെയ്ത് പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും 2025 ജനുവരി 17-ന് മുൻപായി സ്ഥാപനമേധാവിക്ക് സമർപ്പിക്കണം. കൂടുതല്‍ വിവരങ്ങൾക്ക്: 0471 2300524, 0471-2302090

കൂടുതല്‍ വിശദാംശങ്ങള്‍ അറിയാന്‍ ചുവടെ നല്‍കിയ വിജ്ഞാപനം വായിക്കുക.

Download Notification

No responses yet

Leave a Reply

Your email address will not be published. Required fields are marked *