ഫൂട്ട് വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടിലെ (FDDI) വിവിധ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാം. പാദരക്ഷകളുടെ രൂപ കൽപ്പന, നിർമ്മാണം, ലെതർ അനുബന്ധ ഘടകങ്ങളുടെ ഡിസൈൻ, നിർമ്മാണം തുടങ്ങിയ മേഖലകളിൽ മികച്ച പരിശീലനം നൽകുന്ന രാജ്യത്തെ ശ്രദ്ധേയ സ്ഥാപനമാണ് എഫ്.ഡി.ഡി.ഐ. പ്രവേശനത്തിനുള്ള ആൾ ഇന്ത്യാ സെലക്ഷൻ ടെസ്റ്റ് (AIST 2025) മെയ് 11 ന് നടക്കും.
കാമ്പസുകൾ
നോയിഡ, റോത്തക്, ഗുണ, ഹൈദരാബാദ്, കൊൽക്കത്ത, ഫുർസത് ഗഞ്ച്, അങ്കലേശ്വർ, പട്ന, ജോധ്പുർ, ചിന്ത്വാര, ചെന്നൈ, ചണ്ഡീഗഢ് എന്നീ 12 കാമ്പസുകളിലായി വിവിധ പ്രോഗ്രാമുകൾക്ക് 2390 സീറ്റുകളുണ്ട്. കേരളത്തിൽ കാമ്പസില്ല.
പ്രോഗ്രാമുകൾ

ഏതെങ്കിലും സ്ട്രീമില് പ്ലസ്ടു/ തത്തുല്യപരീക്ഷയോ, എ.ഐ.സി.ടി.ഇ അംഗീകൃത മൂന്നുവർഷ ഡിപ്ലോമയോ ജയിച്ചവർക്കാണ് യോഗ്യത. അവസാന വർഷക്കാർക്കും അവസരമുണ്ട്. 2025 ജൂലൈ ഒന്നിന് 25 വയസ്സ് കവിയരുത്.

ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് യോഗ്യത. എന്നാൽ ഡിസൈൻ പശ്ചാത്തലമില്ലാത്തവർ എം.ഡിസ് ഫൂട് വെയർ ഡിസൈൻ & പ്രൊഡക്ഷൻ പ്രോഗ്രാമിനോടോപ്പം രണ്ടോ മൂന്നോ വിഷയങ്ങളടങ്ങിയ ബ്രിഡ്ജ് പ്രോഗ്രാം കൂടി പഠിക്കേണ്ടി വരും. അവസാന വർഷക്കാർക്കും അപേക്ഷിക്കാം. 2025 സെപ്റ്റംബർ 30 നകം സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് മാത്രം. പ്രായ പരിധിയില്ല.
2025 ജനുവരിയിൽ പിഎച്ച്. ഡി പ്രോഗ്രാമും തുടങ്ങും.
പരീക്ഷ
200 മാർക്കിന്റെ പേപ്പർ അധിഷ്ഠിത പരീക്ഷയാണ്. ബിരുദ,ബിരുദാനന്തര പ്രോഗ്രാമുകൾക്ക്
വ്യത്യസ്ത പരീക്ഷകളുണ്ടാകും. കൊച്ചി, ചെന്നൈ, ബെംഗളൂരു, മുംബൈ അടക്കം 36 കേന്ദ്രങ്ങളിൽ പരീക്ഷയെഴുതാം. ബിരുദ പ്രോഗ്രാമുകൾക്കുള്ള പരീക്ഷയിൽ അനാലിറ്റിക്കൽ എബിലിറ്റി, ബിസിനസ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, പൊതുവിജ്ഞാനം, കോംപ്രിഹെൻഷൻ, ഗ്രാമർ, യൂസേജ് എന്നിവയിൽ നിന്ന് 126 ചോദ്യങ്ങളുണ്ടാകും.
ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ പരീക്ഷയിൽ അനാലിറ്റിക്കൽ എബിലിറ്റി, ഇംഗ്ലീഷ് കോംപ്രിഹെൻഷൻ & ഗ്രാമർ, പൊതു വിജ്ഞാനം, ഡിസൈൻ, മാനേജ്മെൻറ് അഭിരുചികൾ എന്നിവയിൽ 175 ചോദ്യങ്ങളുണ്ടാകും. ദേശീയതലത്തിൽ നടത്തുന്ന പ്രവേശനപരീക്ഷകളിൽ സാധുവായ സ്കോറുള്ളവർ എ.ഐ.എസ്.ടി എഴുതേണ്ടതില്ല. എങ്കിലും ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്.
അപേക്ഷ
www.fddiadmissions.qualcampus.com വഴി 2025 ഏപ്രിൽ 20 വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് 600 രൂപ. പട്ടിക / ഭിന്നശേഷിക്കാർക്ക് 300 രൂപ മതി. 800 രൂപ ലേറ്റ് ഫീയോടെ ഏപ്രിൽ 30 വരെയും അപേക്ഷിക്കാം. പട്ടിക /ഭിന്നശേഷിക്കാർക്ക് 400 രൂപയാണ് ലേറ്റ് ഫീ. ജൂൺ മധ്യത്തോടെ ഫലമറിയാം. ജൂൺ – ജൂലൈ മാസങ്ങളിൽ കൗൺസലിംഗ് നടക്കും. വിശദാംശങ്ങളടങ്ങിയ പ്രോസ്പെക്ടസ് www.fddiindia.com ൽ ലഭ്യമാണ്.
No responses yet