കാസര്‍ഗോഡ് സ്ഥിതി ചെയ്യുന്ന സെന്‍ട്രല്‍ യൂണിവേഴ്സിറ്റി കേരളയിലെ 2024-25 അധ്യയന വര്‍ഷത്തെ പി.എച്ച്.ഡി പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 2024 ഡിസംബര്‍ 20 വരെ അപേക്ഷ സമര്‍പ്പിക്കാം.
വിദ്യാഭ്യാസ യോഗ്യത:
- 55% മാര്‍ക്കോടെ രണ്ട് വര്‍ഷ പി.ജി വിജയം അല്ലെങ്കില്‍
- 55% മാര്‍ക്കോടെ ഒരു വര്‍ഷ പി.ജി വിജയം (നാല് വര്‍ഷ ബിരുദത്തിന് ശേഷം) അല്ലെങ്കില്‍
- 75% മാര്‍ക്കോടെ നേടിയ നാല് വര്‍ഷ ബിരുദം അല്ലെങ്കില്‍
- 55% മാര്‍ക്കോടെ നേടിയ എം.ഫില്‍
കൂടാതെ, JRF/ NET/ GATE/ തത്തുല്യമായ യോഗ്യതയുണ്ടായിരിക്കണം. എസ്.സി/ എസ്.ടി/ OBC/ PwD/ EWS വിഭാഗത്തില്‍ പെട്ടവര്‍ക്ക് യോഗ്യതാ മാര്‍ക്കില്‍ 5% ഇളവുണ്ടായിരിക്കും.
അപേക്ഷാ ഫീ: ജനറല്‍, OBC, EWS വിഭാഗക്കാര്‍ക്ക് 1000 രൂപ. എസ്.സി, എസ്.ടി, PwD വിഭാഗക്കാര്‍ക്ക് 500 രൂപ
ഓരോ വിഷയത്തിനും ഒഴിവുള്ള ആകെ സീറ്റുകളുടെ എണ്ണം, സംവരണം തിരിച്ചുള്ള എണ്ണം എന്നിവ താഴെ നല്‍കിയ വിജ്ഞാപനത്തില്‍ ലഭ്യമാണ്. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കാന്‍ https://www.cukerala.ac.in/Admissions/Admissions_CUK_PhD_2024 എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
വിജ്ഞാപനം ഡൌണ്‍ലോഡ് ചെയ്യാന്‍
No responses yet