BDS, MDS കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് Colgate-Palmolive (India) Limited നല്‍കുന്ന സ്കോളര്‍ഷിപ്പാണിത്. 2024-25 അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍/ എയിഡഡ്/ ഗവ. അംഗീകൃത സ്വാശ്രയ കോളേജുകളില്‍ BDS, MDS കോഴ്സുകളിലെ ഏത് വര്‍ഷത്തില്‍ പഠിക്കുന്നവര്‍ക്കും ഈ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
ഒറ്റത്തവണ സ്കോളര്‍ഷിപ്പാണിത്. സ്കോളര്‍ഷിപ്പിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 75,000/- സ്കോളര്‍ഷിപ്പായി ലഭിക്കും. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 8 ലക്ഷത്തില്‍ കവിയാന്‍ പാടില്ല.
അപേക്ഷകരായ BDS വിദ്യാര്‍ത്ഥികള്‍ക്ക് 12ആം ക്ലാസില്‍ കുറഞ്ഞത് 65% മാര്‍ക്ക് വേണം. BDSന്റെ രണ്ടാം/ മൂന്നാം/ നാലാം വര്‍ഷ കോഴ്സിന് പഠിക്കുന്നവര്‍ക്ക് അവസാന സെമസ്റ്ററില്‍ 60%ത്തില്‍ കുറയാത്ത മാര്‍ക്ക് ലഭിച്ചിരിക്കണം. അപേക്ഷകരായ MDS വിദ്യാര്‍ത്ഥികള്‍ക്ക് BDSന് 60%ത്തില്‍ കുറയാത്ത മാര്‍ക്ക് ലഭിച്ചിരിക്കണം.
അപേക്ഷിക്കേണ്ട അവസാന തീയതി 14 നവംബര്‍ 2024
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും https://www.buddy4study.com/page/colgate-keep-india-smiling-scholarship-program എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
No responses yet