1950 ജനുവരി 26ന് ഭരണഘടന നിലവില്‍ വരുമ്പോള്‍ 395 അനുച്ഛേദങ്ങളാണ് (Article) ഉണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ 448 (2024ല്‍) അനുച്ഛേദങ്ങളുണ്ട്. സുപ്രധാനമായ ചില അനുച്ഛേദങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
അനുച്ഛേദങ്ങള്‍ | പ്രതിപാദ്യ വിഷയം |
1 | യൂണിയന്റെ പേരും അധികാരപ്രദേശങ്ങളും |
3 | പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണം, നിലവിലുള്ള സംസ്ഥാനങ്ങളുടെ പ്രദേശങ്ങൾ/അതിർത്തികൾ/ പേരുകൾ എന്നിവയിൽ മാറ്റം വരുത്തുക |
14 | നിയമത്തിനു മുമ്പിലുള്ള സമത്വം (Equality before Law) |
16 | സര്‍ക്കാര്‍ ജോലികളില്‍ അവസരസമത്വം |
17 | തൊട്ടുകൂടായ്മ നിർമാർജനം (Abolition of Untouchability) |
19 | അഭിപ്രായ സ്വാതന്ത്ര്യമടക്കമുള്ള ചില സ്വാതന്ത്ര്യത്തിനുള്ള സംരക്ഷണം |
21 | ജീവൻ്റെയും വ്യക്തിസ്വാതന്ത്ര്യത്തിൻ്റെയും സംരക്ഷണം |
21A | 14 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള അവകാശം |
23 | മനുഷ്യക്കടത്ത്, നിർബന്ധിത വേല നിരോധനം |
24 | ബാലവേല നിരോധനം |
25 | മതങ്ങളിൽ വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം |
30 | വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ന്യൂനപക്ഷങ്ങളുടെ അവകാശം |
32 | മൗലികാവകാശ ലംഘനമുണ്ടാകുമ്പോൾ അത് നടപ്പിലാക്കുന്നതിനുള്ള പ്രതിവിധികൾ (റിട്ടുകള്‍ ഉള്‍പ്പെടെ) |
40 | വില്ലേജ് പഞ്ചായത്തുകളുടെ രൂപീകരണം |
44 | ഏക സിവിൽ കോഡ് (Uniform Civil Code) |
45 | 6 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ആദ്യകാല ബാല്യകാല പരിചരണത്തിനും വിദ്യാഭ്യാസത്തിനുമുള്ള വ്യവസ്ഥ. |
50 | ജുഡീഷ്യറിയെ എക്സിക്യൂട്ടീവിൽ നിന്ന് വേർപെടുത്തുന്നു |
51 | അന്താരാഷ്ട്ര സമാധാനത്തിൻ്റെയും സുരക്ഷയുടെയും ഉന്നമനം |
51A | മൌലിക കടമകൾ (Fundamental duties) |
72 | ശിക്ഷകൾക്ക് മാപ്പ് നൽകാനും സസ്പെൻഡ് ചെയ്യാനും ഇളവ് ചെയ്യാനുമൊക്കെ ഇന്ത്യൻ പ്രസിഡൻ്റിന് അധികാരം നൽകുന്നു |
74 | പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ പ്രസിഡന്റിന് വേണ്ട സഹായവും ഉപദേശവും നൽകുന്നു |
110 | മണി ബിൽ (Money Bill) |
112 | വാർഷിക സാമ്പത്തിക പ്രസ്താവന (Budget) |
123 | ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള ഇന്ത്യൻ പ്രസിഡന്റിന്റെ അധികാരം |
143 | സുപ്രീം കോടതിയെ സമീപിക്കാനുള്ള രാഷ്ട്രപതിയുടെ അധികാരം |
155 | ഗവർണറുടെ നിയമനം |
161 | ശിക്ഷകൾക്ക് മാപ്പ് നൽകാനും സസ്പെൻഡ് ചെയ്യാനും ഇളവ് ചെയ്യാനുമൊക്കെയുള്ള ഗവർണറുടെ അധികാരം |
163 | മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഗവർണർക്ക് വേണ്ട സഹായവും ഉപദേശവും നൽകുന്നു |
200 | ബില്ലുകൾക്ക് ഗവർണർ അംഗീകാരം നൽകുന്നത് സംബന്ധിച്ച് |
213 | ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള ഗവർണറുടെ അധികാരം |
226 | ഹൈക്കോടതികൾക്ക് റിട്ടുകൾ പുറപ്പെടുവിക്കാനുള്ള അധികാരം |
239AA | ഡൽഹിയുമായി ബന്ധപ്പെട്ട പ്രത്യേക വ്യവസ്ഥകൾ |
262 | അന്തർ സംസ്ഥാന നദികളിലെയോ നദീതടങ്ങളിലെയോ ജലവുമായി ബന്ധപ്പെട്ട തർക്കങ്ങളുടെ തീർപ്പ് |
280 | ഫിനാൻസ് കമ്മീഷൻ (Finance Commission) |
312 | IAS, IPS ഉൾപ്പെടെയുള്ള ആൾ ഇന്ത്യാ സർവീസിനെ (All-India Services) സംബന്ധിച്ച് |
315 | യൂണിയൻ, സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷനുകളെ സംബന്ധിച്ച് |
324 | തിരഞ്ഞെടുപ്പിൻ്റെ മേൽനോട്ടവും നിയന്ത്രണവുംഇലക്ഷൻ കമ്മീഷനിൽ (Election Commission) നിക്ഷിപ്തമാണ് |
352 | അടിയന്തരാവസ്ഥ പ്രഖ്യാപനം (ദേശീയ അടിയന്തരാവസ്ഥ) |
356 | സംസ്ഥാനങ്ങളിലെ പ്രസിഡന്റ് ഭരണം (President’s Rule) |
360 | സാമ്പത്തിക അടിയന്തരാവസ്ഥ |
368 | ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാർലമെൻ്റിൻ്റെ അധികാരം |
No responses yet