MBBS വിദ്യാര്‍ത്ഥികള്‍ക്ക് GSK സ്കോളര്‍ഷിപ്പ്

ഗവണ്‍മെന്റ് കോളേജുകളില്‍ എം.ബി.ബി.എസ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ GlaxoSmithKline Pharmaceuticals ന്റെ CSR സംരംഭമായ GSK Scholars Programme നല്‍കുന്ന സ്കോളര്‍ഷിപ്പാണ് GSK സ്കോളര്‍ഷിപ്പ്.

  • കുറഞ്ഞത് 65% മാര്‍ക്കോടെ പ്ലസ് ടു വിജയിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ MBBS ആദ്യ വര്‍ഷത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം.
  • അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 6 ലക്ഷത്തില്‍ കവിയാന്‍ പാടില്ല.
  • ഇന്ത്യന്‍ പൌരന്മാര്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ.
  • തെരഞ്ഞെടുക്കുന്നവര്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ സ്കോളര്‍ഷിപ്പായി ലഭിക്കും. പരമാവധി 4.5 വര്‍ഷം വരെ സ്കോളര്‍ഷിപ്പ് ലഭിക്കും.

അപേക്ഷ സമര്‍പ്പിക്കാന്‍ ആവശ്യമായ രേഖകള്‍:

  1. A government-issued identity proof (Aadhaar card/voter id card/driving license/PAN card)
  2. Current year school/college enrollment proof (fee receipt/admission letter/institution identity card/bonafide certificate etc.)
  3. Family income proof
  4. Previous year mark sheet
  5. Bank account details of the applicant
  6. Recent photograph

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും സന്ദര്‍ശിക്കുക: https://www.buddy4study.com/page/gsk-scholars-programme 

അപേക്ഷിക്കേണ്ട അവസാന തീയതി: 18 നവംബര്‍ 2024

No responses yet

Leave a Reply

Your email address will not be published. Required fields are marked *