സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ്

ഒന്നാം വർഷ ബിരുദ കോഴ്‌സിന് പ്രവേശനം നേടിയവർക്ക് നൽകുന്ന സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പിന് ഒക്ടോബർ 31 വരെ അപേക്ഷിക്കാം. സംസ്ഥാനത്തെ സർക്കാർ/എയിഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും മ്യൂസിക്ക് സംസ്‌കൃത കോളേജുകളിലും 2024-25 വർഷത്തിൽ ബിരുദ പ്രവേശനം നേടിയവർക്കാണ് അപേക്ഷിക്കാൻ അവസരം. പ്ലസ്‌ടു പരീക്ഷയിൽ 85% ത്തിലധികം മാർക്ക് നേടിയിരിക്കണം. പ്രതിവർഷം 10,000 രൂപയാണ് സ്കോളർഷിപ്പായി ലഭിക്കുക.

പ്ലസ്‌ടുവിനു 95% വും അതിൽ കൂടുതലും മാർക്ക് നേടിയ 1050 വിദ്യാർത്ഥികൾക്ക് വരുമാന പരിധി നോക്കാതെ സ്‌കോളർഷിപ്പ് അനുവദിക്കും. പ്ലസ്‌ടുവിനു 90%വും അതിൽ കൂടുതലും മാർക്ക് ലഭിച്ചവർക്ക് രണ്ടര ലക്ഷം രൂപ പ്രതിവർഷ വരുമാനപരിധി കണക്കാക്കി 1050 വിദ്യർത്ഥികൾക്ക് സ്‌കോളർഷിപ്പ് ലഭിക്കും. 85%വും അതിൽ കൂടുതൽ മാർക്ക് ലഭിച്ച ബിപിഎൽ വിഭാഗത്തിൽ പെട്ടവർക്ക് വരുമാന പരിധി പരിഗണിക്കാതെ 1050 പേർക്ക് സ്കോളർഷിപ്പ് ലഭിക്കും

സയൻസ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങൾ പഠിച്ചവർക്ക് 1:1:1 അനുപാതത്തിലാണ് സ്‌കോളർഷിപ്പ് ലഭിക്കുക. ഡിഗ്രി ഒന്നാം വർഷം മുതൽ തുടർച്ചയായി അഞ്ചു വർഷത്തേക്കാണ് സ്‌കോളർഷിപ്പ് ലഭിക്കുക. മറ്റേതെങ്കിലും സ്‌കോളർഷിപ്പ് ലഭിക്കുന്നവക്ക് ഈ സ്‌കോളർഷിപ്പ് ലഭിക്കുന്നതല്ല. അപേക്ഷകർക്ക് ഐ.എഫ്.എസ്.സി കോഡ് സൗകര്യമുള്ള ഏതെങ്കിലും ബാങ്കുകളിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.

അപേക്ഷിക്കേണ്ട വിധം: കോളേജ് വിദ്യഭ്യാസ വകുപ്പിന്റെ www.dcescholarship.kerala.gov.in/, www.collegiateedu.kerala.gov.in/ എന്നീ വെബ്‌സൈറ്റുകളിൽ നൽകിയ ഫോം ഡൌൺലോഡ് ചെയ്ത് പൂരിപ്പിക്കേണ്ടതും നൽകിയിട്ടുള്ള ഗൂഗിൾ ഫോം ഫിൽ ചെയ്യേണ്ടതുമാണ്. ആറു മാസത്തിനകം എടുത്ത പാസ്സ്പോർട്സ് സൈസ് ഫോട്ടോ, മാർക്ക് ലിസ്റ്റ്, ബാധകമായതിനനുസ്ടിച്ച് വരുമാന സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സ്ഥാപന മേധാവിക്ക് സമർപ്പിക്കണം.

No responses yet

Leave a Reply

Your email address will not be published. Required fields are marked *